05:51pm 24 October 2026
NEWS
ഐഎസ്ആർഒയിൽ വൻ അഴിച്ചുപണി; ഗഗൻയാൻ ദൗത്യത്തിന് മലയാളി ശാസ്ത്രജ്ഞന് നിർണായക ചുമതല
29/08/2026  07:54 AM IST
nila
ഐഎസ്ആർഒയിൽ വൻ അഴിച്ചുപണി; ഗഗൻയാൻ ദൗത്യത്തിന് മലയാളി ശാസ്ത്രജ്ഞന് നിർണായക ചുമതല

ബെംഗളൂരു: ഐഎസ്ആർഒയുടെ തലപ്പത്ത് നിർണായക മാറ്റങ്ങൾ. ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ (HSFC) മേധാവിയായി മലയാളിയായ എസ്.ആർ. ബിജുവിനെ നിയമിച്ചു. ഗഗൻയാൻ പദ്ധതിയുടെ ചുമതല ഇനി എസ്.ആർ. ബിജുവിനായിരിക്കും. ഗഗൻയാൻ പദ്ധതിയുടെ ആദ്യ ആളില്ലാ ദൗത്യത്തിനും അദ്ദേഹം നേതൃത്വം നൽകും.

പി.എസ്.എൽ.വിയുടെ നിർണായക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള പരിചയസമ്പന്നനായ ശാസ്ത്രജ്ഞനാണ് എസ്.ആർ. ബിജു. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാനിൽ അദ്ദേഹത്തിന്റെ നിയമനം ഏറെ നിർണായകമാണ്.

അതേസമയം, യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിനും (URSC) പുതിയ മേധാവിയെ നിയമിച്ചു. നിലവിലെ ഡയറക്ടർ എം. ശങ്കരൻ വിരമിക്കുന്ന ഒഴിവിൽ ഡി.കെ. സിങ് ചുമതലയേൽക്കും. നിലവിൽ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായ ഡി.കെ. സിങ് ഓഗസ്റ്റ് 31ന് യു.ആർ.എസ്.സിയുടെ ഡയറക്ടറായി ചുമതലയേൽക്കും.

യു.ആർ.എസ്.സിയിൽ രണ്ട് പുതിയ ഡയറക്ടർ പദവികളും സൃഷ്ടിച്ചിട്ടുണ്ട്. ആർ ആൻഡ് ഡി വിഭാഗം ഡയറക്ടറായി എസ്. സുധാകറിനെയും പ്രോജക്ട്സ് വിഭാഗം ഡയറക്ടറായി ജസ്‍വീന്ദർ സിങ് ഖൊറാലിനെയും നിയമിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img